Nature

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ 326 റൺസ് ലീഡുമായി ഇന്ത്യ 

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 275 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 326 റന്‍സിനന്‍റെ ലീഡ് ആണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 601 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ പുറത്തായി. 53/5 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ഫാഫ് ഡുപ്ലെസിസും ക്വിന്റന്‍ ഡിക്കോക്കും ചേര്‍ന്നാണ് കരകയറ്റിയത്‌. ഫാഫ് ഡുപ്ലെസി 61 റണ്‍സ് നേടിയപ്പോള്‍ ഡി കോക് 31 റണ്‍സ് നേടി.

കേശവ് മഹാരാജും,വെര്‍നണ്‍ ഫിലാന്‍ഡറും ഒന്‍പതാം വിക്കറ്റില്‍ 109 റണ്‍സ് നേടി. കേശവ് മഹര്‍ജി 72 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ നാല് വിക്കറ്റ് നേടി. ബുംറക്ക് പകരം ടീമില്‍ എത്തിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി.

You might also like

Leave A Reply

Your email address will not be published.