Nature

സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍

തൃശൂര്‍: കുന്നംകുളം തൊഴിയൂർ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദീനാണ് പിടിയിലായത്. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയയുടെ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് ഏഴ് സിപിഎമ്മുകാരെ പ്രതികളാക്കിയിരുന്നു. ഇവരില്‍ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു . ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന്ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

1994 ‍ഡിസംബര്‍ നാലിണ് കൊലപാതകം നടന്നത് .  ഡിവൈഎഫ‌്‌ഐ-സിപിഐ എം പ്രവര്‍ത്തകരാണ‌് പ്രതികളെന്നാരോപിച്ച‌് പൊലീസ‌് കേസെടുക്കുകയും തൃശൂര്‍ സെഷന്‍സ‌് കോടതി ഇവര്‍ക്ക‌് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ‌്തിരുന്നു. ശിക്ഷാകാലയളവില്‍ പ്രതികള്‍ ജയിലില്‍ കഴിയുന്നതിനിടെ, ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ അന്വേഷണം നടത്താന്‍ എസ‌്പിയുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തില്‍ മധ്യകേരളത്തില്‍ നടന്ന എട്ട‌് കൊലപാതകങ്ങളില്‍ കൃത്യം നടത്തിയത‌് ‘ജം ഇയ‌്‌അത്തുള്‍ ഹിസാനിയ’ എന്ന പ്രത്യേക സംഘമാണെന്ന‌് കണ്ടെത്തി.

തെളിവില്ലാതെ കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ‌് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോര്‍ട്ട‌് പരിശോധിച്ച കോടതി സുനില്‍വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ‌്, റഫീഖ‌് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി.

You might also like

Leave A Reply

Your email address will not be published.