Nature

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് നഗരസഭ കൗണ്‍സില്‍

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തിരഞ്ഞെടുത്തതടക്കമുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് നഗരസഭ കൗണ്‍സില്‍. അജണ്ടയിലില്ലാത്ത വിഷയത്തിന് അംഗീകാരം നല്‍കാനാകില്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചു നിലപാടെടുത്തു.

കമ്പനികളെ തെരഞ്ഞെടുത്ത ടെണ്ടര്‍ അടക്കമുള്ള നടപടികൾക്ക് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം തേടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കാനാവില്ലെന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ തീരുമാനം . പരിസരവാസികളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം അജണ്ട തീരുമാനിച്ച്‌ യോഗം വിളിക്കണമെന്നും കൗണ്‍സിലര്‍മാർ തീരുമാനിച്ചു . ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി തീരുമാനം അറിയിക്കാമെന്ന് സബ് കളക്ടര്‍ കൗണ്‍സിലിനെ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.