Nature

‘ഒരു കടത്ത്‌ നാടന്‍ കഥ’ ; ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു 

പുതുമുഖം ആര്യാ അജിത്തിനെ നായികനാക്കി നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു കടത്ത് നാടന്‍ കഥ’. ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കോട്ടയം പ്രദീപിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കുഴല്‍പ്പണ ഇടപാടിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഷഹീന്‍ സിദ്ദിക്ക്, സലിം കുമാര്‍, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

You might also like

Leave A Reply

Your email address will not be published.