Nature

ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി ആല്‍ഫൈനെയും കൊലപ്പെടുത്തി; ഒടുവിൽ കുറ്റസമ്മതം നടത്തി ജോളി

കോഴിക്കോട്: ഷാജുവിന്റ മകള്‍ ആല്‍ഫൈനിനെ കൊന്നതും ജോളി തന്നെയാണെന്ന് ജോളിയുടെ മൊഴി. ആല്‍ഫൈനായി കരുതിവെച്ച ബ്രെഡില്‍ സയനൈഡ് പുരട്ടുകയായിരുന്നു. ഷാജുവിന്റെ സഹോദരിയാണ് ആല്‍ഫൈനായി ബ്രെഡ് കരുതിവെച്ചിരുന്നത്. ഈ ബ്രഡ്ഡില്‍ കയ്യില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി ബ്രെഡ്ഡില്‍ പുരട്ടുകയായിരുന്നു.ഇന്ന് രാവിലെ മുതല്‍ വടകര റൂറല്‍ എസ്പി ഓഫീസില്‍ ജോളിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഷാജുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട ജോളി ഇതിന് ആല്‍ഫൈന്‍ തടസ്സമാകുമെന്ന് കണ്ടതിനാലാണ് കൊന്നത്.

You might also like

Leave A Reply

Your email address will not be published.