Nature

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം ; ഏഴ് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേർക്ക് പരുക്കേറ്റു . ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ആക്രമണം ഉണ്ടായത് . സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സംഘം തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 5 ന് അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പൊലീസ് പട്രോള്‍ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും എന്നാല്‍, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡില്‍ വീഴുകയുമായിരുന്നു.

You might also like

Leave A Reply

Your email address will not be published.