Nature

കൂടത്തായി കൊലക്കേസ് ; ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ 

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതിയായ ജോളിക്കെതിരെ കൂടത്തായിയിലെ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ പത്മദാസനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് .

ജയശ്രീയുടെ മകളെ വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ജോളി ഉണ്ടായിരുന്നെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ . ജോളി ജയശ്രീയുടെ വീട്ടില്‍ ഉണ്ടായിരുന്നതായും എന്നാല്‍ താന്‍ കണ്ടിരുന്നില്ലെന്നും ഡ്രൈവര്‍ പറയുന്നു. ആശുപത്രിയിലേക്ക് അവര്‍ സ്വന്തം വാഹനത്തിലാണ് എത്തിയതെന്നും ഡ്രൈവര്‍ പറയുന്നു.

സംഭവസമയത്ത് ജയശ്രീ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ വച്ച്‌ തിരികെ പോകാന്‍ ജോളി നിര്‍ബന്ധിച്ചെങ്കിലും താന്‍ ആശുപത്രിയില്‍ തന്നെ തങ്ങിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. കുട്ടി അപസ്മാരം ഉള്ളപോലെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും പത്മദാസന്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.