Times Kerala

കല്യാണപ്പിറ്റേന്ന്…..??

 
കല്യാണപ്പിറ്റേന്ന്…..??

വിവാഹത്തിന്‍റെ പിറ്റേ ദിവസം ഇന്ത്യയിലെ പെണ്‍കുട്ടികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അവള്‍ ഏറെ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരേണ്ടതുണ്ട്. കുടുംബത്തിലേക്ക് പരിചയപ്പെടുത്തുന്നതും ഏറെ ജിജ്ഞാസയുണ്ടാക്കുന്ന ഭാഗമാണ്.

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നതായാണ് ഭാരതീയ സങ്കല്പം. ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുമ്പോള്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. സ്ത്രീകളോട് പറഞ്ഞാല്‍ പണി കിട്ടുന്നവ…

നിങ്ങളുടെ വിവാഹം അടുത്തിട്ടുണ്ടെങ്കില്‍ വൈവാഹിക ജീവിതത്തിന്‍റെ ആദ്യ ദിനത്തില്‍ നേരിടേണ്ടി വരാവുന്ന കാര്യങ്ങള്‍ ഒന്നു മുന്‍കൂട്ടി കാണുന്നത് നല്ലതാണ്. അതിന് വേണ്ടി തയ്യാറെടുക്കുകയും പുതിയ യാത്ര ആരംഭിക്കുകയും ചെയ്യുക.

എഴുന്നേല്‍ക്കേണ്ട സമയം
ഏറെ സമയം ഉറങ്ങിയോ എന്ന് ആശങ്കപ്പെട്ടുകൊണ്ടാകും ആദ്യ ദിനത്തില്‍ മിക്ക ഇന്ത്യന്‍ നവവധുക്കളും ഉറക്കമെഴുന്നേല്‍ക്കുന്നത്. സമയത്തിന് എഴുന്നേല്‍ക്കുകയും നേരിടേണ്ടി വരാവുന്ന കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുക.

വസ്ത്രം
ഏത് വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാനാവാതെ വന്നേക്കാം. മിക്ക സ്ത്രീകളും ഇക്കാര്യം അഭിമുഖീകരിക്കുന്നവരാണ്. എന്നാല്‍ അവരുടെ അലമാര നിറയെ ഏറെ പുതിയ വസ്ത്രങ്ങളുണ്ടാകും.

ആദ്യ ഭക്ഷണം
കുടുംബത്തിന് മുഴുവനും വേണ്ടി ആദ്യമായി നിങ്ങള്‍ ഭക്ഷണം പാകം ചെയ്യണം. അതുവഴി നിങ്ങള്‍ വിലയിരുത്തപ്പെടുകയും ചെയ്യും. ഈ ഭയം നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. എന്നാല്‍ ആശങ്ക വെടിഞ്ഞ് നിങ്ങളുടെ പാചക മികവുകള്‍ പ്രകടിപ്പിക്കുക.

മാതാപിതാക്കള്‍
എല്ലാ മരുമക്കളും ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ തങ്ങളെ സ്നേഹിക്കണമെന്നാണ്. അതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് അവരുടെ മകന് വേണ്ടിയുള്ള ആളാണ് താനെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്.

കുടുംബത്തെ നഷ്ടമായെന്ന തോന്നല്‍
സ്ത്രീകള്‍ക്ക് തങ്ങളുടെ വിവാഹത്തിന്‍റെ പിറ്റേന്ന് തോന്നുന്ന കാര്യമാണ് സ്വന്തം കുടുംബത്തെ നഷ്ടമായി എന്നത്. അവരെ ഉടനെ കാണാനാവുമെന്ന് അവര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു

Related Topics

Share this story