chem

പോലീസുകാർക്കു നടുറോഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. ബു​ധ​നാ​ഴ​ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന സം​ഘ​ർ​ഷം ത​ട​യാ​ൻ ചെ​ന്ന ര​ണ്ട് പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ക​ണ്ട് സ്റ്റേ​ഷ​നി​ൽ​നി​ന്നു കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടു. സ്റ്റേ​ഷ​നു പു​റ​ത്ത് ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

You might also like

Comments are closed.