Times Kerala

പങ്കാളിയുമായി എങ്ങനെ പങ്കു വയ്ക്കും??

 
പങ്കാളിയുമായി എങ്ങനെ പങ്കു വയ്ക്കും??

വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ദമ്പതികള്‍ ദൈവത്തിന്‍റെയും, കുടുംബത്തിന്‍റെയും, സുഹൃത്തുക്കളുടെയും മുന്നില്‍ ഒരുമിക്കുമ്പോള്‍ എന്നെന്നേക്കും അവര്‍ ഒന്നായി മാറുന്നു. വിവാഹച്ചടങ്ങിന് ശേഷമാണ് ദമ്പതികളുടെ സാഹസികത നിറഞ്ഞ പുതിയ ജീവിതം ആരംഭിക്കുന്നത്. കൊളസ്‌ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം?

ദമ്പതികള്‍ക്ക് പരസ്പരം പങ്കുവെയ്ക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ചില കാര്യങ്ങള്‍ അറിയുകഅലമാര
വിവാഹത്തിന് ശേഷം ഒരേ അലമാര ഉപയോഗിക്കുന്നത് റൊമാന്‍റിക്കായി നല്ല കാര്യമായി തോന്നാമെങ്കിലും അതൊരു വലിയ പിഴവാണ്. ഭൗതികമായ ഒരു കാര്യമാണെങ്കിലും പങ്കാളിയുമായുള്ള ഈ പങ്കുവെയ്ക്കല്‍ നിങ്ങളുടെ സ്ഥലത്തേക്കും, സ്വകാര്യതയിലേക്കുമുള്ള കടന്നു കയറ്റമായി തോന്നാം. ഇത്തരം സാഹചര്യത്തില്‍ രണ്ട് പേര്‍ക്കും ഒരേ പോലെ തൃപ്തികരമായ മാര്‍ഗ്ഗം കണ്ടെത്തണം.

ബഡ്ജറ്റ്
ഒരു ബഡ്ജറ്റ് ഉണ്ടാവേണ്ടത് സന്തുഷ്ടമായ കുടുംബ ജീവിതത്തില്‍ പ്രധാനമാണ്. ചില പങ്കാളികള്‍ തങ്ങളുടെ വരുമാനം സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കും. വിവാഹ ജീവിതത്തില്‍ പങ്കുവെയ്ക്കുന്നതിന് ഏറെ പ്രയാസമുള്ള അനേകം കാര്യങ്ങളില്‍ ഒന്നാണിത്.

അധികാരം
വിവാഹ ജീവിതത്തില്‍ സാധാരണയായി പുരുഷനായിരിക്കും ആധിപത്യം. എന്നാല്‍ ചില സ്ത്രീകളും അധികാരം കൈവശം വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. രണ്ട് പേരും ഇത്തരക്കാരായാല്‍ ഒരു തീരുമാനമെടുക്കുക എന്നത് പ്രയാസമുള്ളതാകും.

കിടക്ക
വിവാഹ ജീവിതത്തില്‍ ഒരു കിടക്ക പങ്കുവെയ്ക്കുക എന്നത് ഏറ്റവും സാധാരണമായ കാര്യമാണ്. എന്നാല്‍ ചിലര്‍ തനിയെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരം ആളുകള്‍ക്ക് ഒരേ കിടക്കയില്‍ ഉറങ്ങുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും.

താല്പര്യങ്ങളും സ്വപ്നങ്ങളും
പ്രണയത്തില്‍ നമ്മള്‍ പങ്കാളിക്ക് ഏറ്റവും മികച്ചത് നല്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റേയാളെ സന്തോഷിപ്പിക്കാനായി സ്വന്തം ലക്ഷ്യങ്ങളും സന്തോഷങ്ങളും ത്യജിക്കുന്നതും ഇതിലുള്‍പ്പെടുന്നു. ഇത് പരിഗണിക്കാവുന്നതും സന്തോഷകരവുമാണെങ്കിലും വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രയാസമുള്ള ഒരു കാര്യമായിരിക്കും.

Related Topics

Share this story