Times Kerala

പെണ്ണുപിടിയന്മാര്‍ക്കുമുണ്ട് രഹസ്യങ്ങള്‍

 
പെണ്ണുപിടിയന്മാര്‍ക്കുമുണ്ട് രഹസ്യങ്ങള്‍

സ്ത്രീലമ്പടന്മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്ത്രീകളെ വഞ്ചിക്കുന്ന ആളുകള്‍ എന്ന ചിന്തയാണ് മനസിലേക്ക് വരുക. അടുത്ത കാലത്ത് റിലേഷന്‍ഷിപ്പ് വിദഗ്ദര്‍ നടത്തിയ പഠനം ഇത് സംബന്ധിച്ച് ചില പ്രധാന കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി.

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇത്തരത്തിലുള്ള 3500 ആളുകളോട് പല ചോദ്യങ്ങള്‍ ചോദിച്ചു. അവരിലേറെപ്പേരും തങ്ങളെ സ്ത്രീലമ്പടന്മാര്‍ എന്ന് വിളിക്കുന്നത് വെറുക്കുന്നവരാണ്. ഇക്കാര്യത്തില്‍ വളരെ തീവ്രതയുള്ളവര്‍ പോലും അപൂര്‍വ്വമായി മാത്രമാണ് അത്തരത്തില്‍ പെരുമാറാറുള്ളത്. ചിലര്‍‌ സമയവും സാഹചര്യവും മാറുന്നതിനനുസരിച്ച് മാറുന്നവരാണ്.

വിവാഹപ്രായമായില്ല, ആവട്ടെ

ഇത്തരക്കാരുടെ ഏറ്റുപറച്ചിലുകളില്‍ നിന്ന് വിദഗ്ദര്‍ക്ക് മനസിലായത് ചിലര്‍ ഉള്ളില്‍ കളങ്കമില്ലാത്തവരാണെന്നും ചിലര്‍ക്ക് സ്ത്രീകളോടുള്ള ആസക്തിക്ക് ചികിത്സ ആവശ്യമാണെന്നുമാണ്. ഇത്തരക്കാരായ പുരുഷന്മാരെക്കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങള്‍ അറിയുക.

1. ചിലര്‍ വിശ്വസ്തരാണ് (അവര്‍ക്ക് മറ്റ് അവസരങ്ങളില്ലാത്തതിനാല്‍)
ലോകത്തിലെ എല്ലാ പുരുഷന്മാരെ സംബന്ധിച്ചും ഇത് ശരിയല്ലെങ്കിലും അനേകം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യയോടൊപ്പം മാത്രം കഴിയുന്നത് മറ്റ് അവസരങ്ങള്‍ ലഭിക്കാത്തതിനാലാണ്.

2. എല്ലാ പുരുഷന്മാരും സ്ത്രീലമ്പടന്മാരല്ല
ചില സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ കണ്ട് എല്ലാവരും അത്തരക്കാരാണെന്ന് അനുമാനിക്കുന്നവരുണ്ട്. എന്നാല്‍ ഇത് സത്യത്തില്‍ നിന്ന് ഏറെ വിദൂരമാണ്. അനേകം പുരുഷന്മാര്‍ ഭാര്യയ്ക്കൊപ്പം മാത്രം ജീവിതം നയിക്കുന്നവരാണ്.

3. ആഹ്ലാദകരമായ അനുഭവം
ബാധ്യതകളൊന്നുമില്ലാതെ എത്ര സ്ത്രീകളെ വേണമെങ്കിലും ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ ജീവിതം ആഹ്ലാദകരമാണെന്നാണ് എല്ലാ സ്ത്രീലമ്പടന്മാരും അഭിപ്രായപ്പെട്ടത്.

4. മാറ്റം വരുത്താനാകില്ല
ആരിലെങ്കിലും മാറ്റമുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മാറ്റം അവരുടെ മനസില്‍ നിന്ന് തന്നെ വരേണ്ടതാണ്. കാലവും ചില പ്രത്യേക സാഹചര്യങ്ങളുമാണ് തങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ചിലര്‍ തുറന്ന് പറയുന്നു.

5. വിരഹ ദുഖം
95 ശതമാനം ആളുകളും പറഞ്ഞത് തങ്ങളുടെ സ്വഭാവം മൂലം പങ്കാളികള്‍ ഉപേക്ഷിച്ച് പോയെന്നാണ്. ഈ വേര്‍പാടിന്‍റെ വേദന ഒറ്റ രാത്രികൊണ്ട് അവരുടെ സ്വഭാവം മാറ്റിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

6. ഭാവനയിലെ പങ്കാളികള്‍
90 ശതമാനം സ്ത്രീകളും പുരുഷന്മാരും ഒന്നിലധികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്. ഏറെയാളുകളും തങ്ങളുടെ സഹപ്രവര്‍ത്തകരെക്കുറിച്ചോ മറ്റാളുകളെക്കുറിച്ചോ മോശമായി സങ്കല്പിക്കുന്നവരാണ്. എന്നാല്‍ ഇത് അവിടെത്തന്നെ അവസാനിക്കും. സമൂഹത്തിന്‍റെ വിലക്കുകള്‍ ഉള്ളതിനാല്‍ അവര്‍ തങ്ങളുടെ ഭാവനയെ യാഥാര്‍‌ത്ഥ്യമാക്കാനായി ശ്രമിക്കില്ല.

7. പക്വതയും അറിവും മാറ്റമുണ്ടാക്കുന്നു
നമ്മളെല്ലാവരും വളരുന്നുണ്ട്. ചിലര്‍ വളര്‍‌ച്ചയെ നിഷേധിക്കും. എന്നാല്‍ സമയവും കാലവും സകലകാര്യങ്ങളിലും മാറ്റം വരുത്തും. ഇത് സ്ത്രീലമ്പടന്മാര്‍ക്കും ബാധകമാണ്. പക്വത നേടുന്നതോടെ അവരില്‍ വിവേകമുദിക്കും.

Related Topics

Share this story