Times Kerala

‘അസുരന്‍’ സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച്  കമല്‍ഹാസന്‍

 
‘അസുരന്‍’ സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച്  കമല്‍ഹാസന്‍

തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍ പുറത്തിറങ്ങിയ സന്തോഷത്തിലാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന അസുരന്‍ കാണാന്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മഞ്ജു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

അസുരന്‍ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പങ്കുവെച്ചു.

ജാതി ചിന്തയും സാമ്പത്തിക അരാജകത്വവും കൊടിക്കുത്തി വാഴുന്ന നാട്ടില്‍ ഒരു കര്‍ഷകനും കുടുംബവും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് അസുരന്റെ ഇതിവൃത്തം. ശിവസാമി എന്ന കര്‍ഷകനായി ധനുഷ് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാളിന്റെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

Related Topics

Share this story