Times Kerala

മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ബിജു മേനോൻ ചിത്രം ആദ്യരാത്രിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിൽ കല്യാണ ബ്രോക്കറായാണ് ബിജു മേനോൻ എത്തുന്നത്. ചിത്രം ഒക്ടോബർ നാലിന്  പ്രദർശനത്തിന് എത്തിയിരുന്നു .

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍  ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Related Topics

Share this story