Times Kerala

‘മൂത്തോൻ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു 

 
‘മൂത്തോൻ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു 

ഗീതു മോഹൻദാസിൻ്റെ സംവിധാനത്തിൽ നിവിൻ പോളി മുഖ്യകഥാപാത്രത്തിലെത്തുന്ന മൂത്തോൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിൻ പോളിയിലെ നടനെ കാണാൻ കഴിഞ്ഞു എന്നാണ് പൊതുവിലുള്ള അഭിപ്രായം.

ലക്ഷദ്വീപിൻ്റെ റോ വിഷ്വൽസിൽ നിന്ന് യാത്ര തുടങ്ങുന്ന ചിത്രം മുംബൈ ഗലികളിലെ പരുക്കൻ ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥാതന്തു. നിവിൻ പോളിയുടെ പ്രകടനവും ഡാർക്ക് മോഡിലുള്ള മേക്കിംഗും തന്നെയാണ് ചിത്രത്തിൻ്റെ സവിശേഷതയെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. വൈകാരികമായ ചാഞ്ചാട്ടങ്ങളിലൂടെയാണ് നിവിൻ്റെ കഥാപാത്രം കടന്നു പോകുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നു.

Related Topics

Share this story