Times Kerala

കൊറിയന്‍ കമ്പനിയായ കിയ സെല്‍റ്റോസിന്റെ ബുക്കിങില്‍ കുതിപ്പ് തുടരുന്നു

 
കൊറിയന്‍ കമ്പനിയായ കിയ സെല്‍റ്റോസിന്റെ ബുക്കിങില്‍ കുതിപ്പ് തുടരുന്നു

കൊറിയന്‍ കമ്പനിയായ കിയ സെല്‍റ്റോസിന്റെ ബുക്കിങില്‍ കുതിപ്പ് തുടരുന്നു . ജൂലായ് മുതല്‍ ആരംഭിച്ച ബുക്കിങ് രണ്ടര മാസത്തിനുള്ളില്‍ 50,000 യൂണീറ്റുകളാണ് പിന്നിട്ടത് . ഓഗസ്റ്റ് 22നാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത് .

ആദ്യ ദിനം തന്നെ 6200 യൂണിറ്റ് ബുക്കിങ് കമ്പനി സ്വന്തമാക്കിയിരുന്നു . 9.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വേരിയന്റുകളാണ് സെല്‍റ്റോസിനുള്ളത് . 115 എച്ച്‌പി പവറും 144 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 140 എച്ച്‌പി പവറും 242 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115 എച്ച്‌പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും സെല്‍റ്റോസിനുണ്ട് .

Related Topics

Share this story