Times Kerala

മാക്രോ വിഷന്‍ ക്യാമറയില്‍ മോട്ടോയുടെ വണ്‍ മാക്രോ പുറത്തിറക്കി

 
മാക്രോ വിഷന്‍ ക്യാമറയില്‍ മോട്ടോയുടെ വണ്‍ മാക്രോ പുറത്തിറക്കി

മോട്ടോയുടെ ഏറ്റവും പുതിയ മോട്ടോ വണ്‍ മാക്രോ എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .9999 രൂപയുള്ള ഈ സ്മാര്‍ട്ട് ഫോണുകള്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .ഒക്ടോബര്‍ 12 നു രാത്രി 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

മോട്ടോ വണ്‍ മാക്രോ

6.2 -ഇഞ്ചിന്റെ HD+ മാക്സ് വിഷന്‍ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .1520*720 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 270ppi നല്‍കിയിരിക്കുന്നു .ഈ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളില്‍ എടുത്തുപറയേണ്ടതും ഇതിന്റെക്യാമറകള്‍ തന്നെയാണ് .മോട്ടോയുടെ വണ്‍ ആക്ഷന്‍ എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുറത്തിറക്കിയ മോഡല്‍കൂടിയാണിത് .ഇതിന്റെ വിപണിയിലെ വില 9999 രൂപയാണ് .

ആന്‍ഡ്രോയിഡിന്റെ വണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .MediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത് .13 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത് .കൂടാതെ 10W ഫാസ്റ്റ് ചാര്‍ജിങ് തന്നെയാണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് . 4000 mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടര്‍ബോ ചാര്‍ജറും ഇതിനു ലഭിക്കുന്നുണ്ട് . USB-C port, USB 2.0, 3.5mm ഹെഡ് ഫോണ്‍ ജാക്ക് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍ .

Related Topics

Share this story