Times Kerala

ഔഡി A6 -സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി

 
ഔഡി A6 -സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി

ഔഡി A6 -സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. 2019 ഒക്ടോബര്‍ 24 -ന് പുതിയ പതിപ്പിനെ അവതപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

അന്തരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച മോഡലിനെ ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഔഡി A6 -ന്റെ ഏഴാം തലമുറയാണ് വിപണിയില്‍ ഉള്ളത്.എട്ടാം തലമുറ വിപണിയില്‍ എത്തുന്നത് നിരവധി സൗന്ദര്യപരമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 7 mm നീളവും, 12 mm വീതിയും, 2 mm ഉയരവും കൂടുതലായിരിക്കും. ഇന്റീരിയറിലെയും, എക്സ്റ്റീരിയറിലെയും മാറ്റങ്ങള്‍ക്ക് ഒപ്പം തന്നെ ചെറിയ ചില സാങ്കേതിക മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

ഔഡിയുടെ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്ബ് സാങ്കേതികത ഈ സെഡാനില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നതാണ് ഈ പതിപ്പിനെ ആകര്‍ഷകമാക്കുന്ന സംഗതികളില്‍ പ്രധാനം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്ബുകളും മുന്‍വശത്തെ സവിശേഷതകളാണ്. 18 ഇഞ്ചിന്റെ പുതിയ ഡിസൈന്‍ അലോയി വീലുകളും വാഹനത്തിന് ലഭിക്കും.

കമ്ബനിയുടെ പുതിയ മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ് (MMI) സംവിധാനത്തോടെയുള്ള ഇരട്ട-ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. പുതിയ 3D സൗണ്ട് സിസ്റ്റവും, ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ച്‌ താപനില ക്രമീകരിക്കാവുന്ന സൗകര്യവും പുതിയ പതിപ്പില്‍ കമ്ബനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story