Chemmanur march

ഏ​ഷ്യ​ന്‍ ക​പ്പ് ഫുട്ബോളില്‍ ഖ​ത്ത​റിന്റെ കി​രീ​ട​നേ​ട്ട​ത്തി​ല്‍ ആ​ഹ്ലാ​ദ​വു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്​​സ്; 25 ശ​ത​മാ​നം ഇളവ്

ദോ​ഹ: ഏ​ഷ്യ​ന്‍ ക​പ്പ് ഫുട്ബോളില്‍ ഖ​ത്ത​റിന്റെ കി​രീ​ട​നേ​ട്ട​ത്തി​ല്‍ ആ​ഹ്ലാ​ദ​വു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്​​സ്. ടീ​മിന്റെ വി​ജ​യ​ത്തി​ന്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ല്‍ ഇ​ള​വു​വ​രു​ത്തി​യാ​ണ്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്​​സ്​ സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​ത്. 25 ശ​ത​മാ​നം വ​രെ​യാ​ണ്​ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​യി ഇ​ള​വു​ന​ല്‍​കു​ന്ന​ത്. ​​പ്രി​വി​ലേ​ജ്​ ക്ല​ബ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ ഇ​ര​ട്ടി ക്യു​മൈ​ല്‍​സും ക്യു ​പോ​യി​ന്‍​റും നേ​ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ല്‍ 14 വ​രെ​യാ​ണ്​ കാ​ലാ​വ​ധി.

ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ 31 വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ്​ നി​ര​ക്കി​ള​വ്. ഈ ​മാ​സം 14വ​രെ ഖ​ത്ത​ര്‍ ഡ്യൂ​ട്ടി ഫ്രീ (​ക്യു.​ഡി.​എ​ഫ്)​യി​ല്‍ നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ ര​ണ്ടാ​ഴ്​​ച​ത്തെ പ്ര​ത്യേ​ക ഇ​ള​വു​ണ്ടാ​കും. 20 ശ​ത​മാ​ന​മാകും ​ ഇ​ള​വ്.

You might also like

Comments are closed.