Times Kerala

പ്രായം തെറ്റി വരുന്ന മുഖക്കുരു ശ്രദ്ധിക്കണം?

 
പ്രായം തെറ്റി വരുന്ന മുഖക്കുരു ശ്രദ്ധിക്കണം?

പ്രായം തെറ്റി വരുന്ന മുഖക്കുരുവാണ് പലരുടേയും പ്രശ്‌നം. കാരണം മുഖക്കുരുവിന്റെ പിന്നില്‍ നിരവധി ആരോഗ്യ കാരണങ്ങള്‍ ഉണ്ടെന്നതു തന്നെയാണ് കാര്യം. എന്നാല്‍ കൗമാരക്കാലത്തിനു ശേഷം വരുന്ന മുഖക്കുരുവിനെ ഇനി പേടിക്കേണ്ട ആവശ്യമില്ല.

അത്രയേറെ ആരോഗ്യകരമായ പ്രശ്‌നങ്ങളല്ല മുഖക്കുരു ഉണ്ടാക്കുന്നത്. പ്രായം തെറ്റി വരുന്ന ഇത്തരം മുഖക്കുരുവിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് നോക്കാം

മുതിര്‍ന്നവരില്‍ മുഖക്കുരു
കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാവുന്നത് കവിളിലും മൂക്കിലും നെറ്റിയിലും ആയിരിക്കും. എന്നാല്‍ മുതിര്‍ന്നവരാണെങ്കില്‍ കവിളിന്റെ ഇരുവശവും താടിയിലും ആയിരിക്കും മുഖക്കുരു കാണപ്പെടുക.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരെ മുഖക്കുരു ശല്യം ചെയ്യുന്നു. ടെന്‍ഷന്‍ കൂടുമ്പോള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാവുന്നത്.

മുഖക്കുരുവും സ്തനവേദന
മുഖക്കുരുവിനൊപ്പം സ്തനങ്ങളില്‍ വേദനയും കൂടി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ തകരാറാണെങ്കിലും പലപ്പോവും സ്തനാര്‍ബുദ സാധ്യതയും തള്ളിക്കളയാനാവില്ല.

മരുന്നും മുഖക്കുരുവും
മരുന്ന് കഴിയ്ക്കുമ്പോള്‍ മുഖക്കുരു ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കണം. ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് എന്നതാണ് സത്യം.

ഐസ്‌ക്യൂബ് വെയ്ക്കാം
മുഖക്കുരുവിന് മുന്‍പ് തന്നെ ഐസ്‌ക്യൂബ് വെയ്ക്കാം. ഐസ് ക്യബ് വെയ്ക്കുന്നതോടെ മുഖക്കുരു അപ്രത്യക്ഷമാകും.

Related Topics

Share this story