Times Kerala

ഷവോമി മി മാക്‌സ് 2 നാളെ പുറത്തിറങ്ങും; വില 16,999 രൂപ

 

ഷവോമി തങ്ങളുടെ മി മാക്‌സ് 2ന്റെ പുതിയ വേരിയന്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. 4ജിബി 64ജിബി വേരിയന്റിനു ശേഷം എത്തുന്ന ഫോണാണ്. 4ജിബി, 64 ജിബി വേരിയന്റിന് 16,999 രൂപയാണ്.

അതേസമയം, ഇപ്പോള്‍ കൊണ്ടു വരുന്ന 4ജിബി, 32ജിബി വേരിയന്റിന് 14,999 രൂപയാണ് വില. എന്നാല്‍ ഈ ഫോണ്‍ 12,999 രൂപയ്ക്കു ലഭിക്കുന്നു. സെപ്തംബര്‍ 20ന്, 12 മണിയ്ക്കാണ് ഈ ഫോണിന്റെ വില്‍പന ആമസോണില്‍ ആരംഭിക്കുന്നത്. ഇതു കൂടാതെ Mi.com, Mi Home വെബ്‌സൈറ്റുകളിലൂടെയും ഈ ഫോണ്‍ ലഭ്യമാകും.

ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്, 6.44 ഇഞ്ച് ഡിസ്‌പ്ലേ, 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം, അഡ്രിനോ 506 ജിപിയു. ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി റിയര്‍ ക്യാമറ, അതില്‍ സോണി IMX386 സെന്‍സര്‍, 5 എംപി സെല്‍ഫി ക്യാമറ. 64ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള ഈ ഫോണിനെ 15,000 രൂപയ്ക്കു താഴെ വില വരുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

128 ജിബി വരെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാം. 4ജി വോള്‍ട്ട്, വൈഫൈ 801.11ac, യുഎസ്ബി ടൈപ്പ് സി. ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികള്‍ ആകുന്നു. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

Related Topics

Share this story