കൊണ്ടുഗ: വടക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രത്തില്‍ വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ബൊര്‍ണോ സംസ്ഥാന തലസ്ഥാനമായ മൈദുഗുരിയില്‍ 40 കിലോമീറ്റര്‍ ദൂരത്തുള്ള കൊണ്ടുകയിലെ മശാലാരി ഗ്രാമത്തിലാണ് സംഭവം.
സ്ഫോടനത്തില്‍ 43 പേര്‍ക്കു പരുക്കേറ്റതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.