Times Kerala

‘റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണം’ ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം

 

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നത് സർക്കാറിന്‍റെ നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം. ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം നാടുകടത്തൽ സർക്കാറിൻെറ നയപരമായ തീരുമാനമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയിൽ നിൽക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും അവർ ഇന്ത്യയിൽ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേസ് വാദിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.

 

Related Topics

Share this story