ഈ​ജി​പ്തി​ലെ പഴക്കം ചെന്ന ശ​വ​കു​ടീ​ര​ത്തി​ല്‍ 50 മ​മ്മി​ക​ള്‍ കണ്ടെടുത്തു

ക​യ്റോ: മ​ധ്യ ഈ​ജി​പ്തി​ലെ മി​ന്‍​യ പ്ര​വി​ശ്യ​യി​ലെ പ്രാചീന ശ​വ​കു​ടീ​ര​ത്തി​ല്‍​നി​ന്ന് 50 മ​മ്മി​ക​ള്‍ ക​ണ്ടെ​ത്തി. ബി​സി 305-30 കാ​ല​ത്തെ മ​മ്മി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷി​ത​മാ​യി അ​ട​ക്കം ചെ​യ്ത നി​ല​യി​ലു​ള്ള മ​മ്മി​ക​ള്‍​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

മി​ന്‍​യ​യി​ല്‍ ടു​ണ എ​ല്‍ ഗെ​ബെ​ലി​ല്‍ മാ​സ​ങ്ങ​ള്‍ നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ന് ഒ​ടു​വില്‍ ക​ണ്ടെ​ത്തി​യ മ​മ്മി​ക​ള്‍ 12 എ​ണ്ണം കു​ട്ടി​ക​ളു​ടെ​യാ​ണ്. ഒ​മ്ബ​തു മീ​റ്റ​റോ​ളം മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് മ​മ്മി​ക​ള്‍ പു​റ​ത്തെ​ടു​ത്ത​ത്.

ലി​ന​ന്‍ തു​ണി ഉ​പ​യോ​ഗി​ച്ച്‌ പൊ​തി​ഞ്ഞി​രി​ക്കു​ന്ന മ​മ്മി​ക​ളി​ല്‍ ചി​ല​ത് ഈ​ജി​പ്ഷ്യ​ന്‍ രാ​ജ​വം​ശ​ങ്ങ​ളു​ടെ കാ​ല​ത്ത് ഉ​ന്ന​ത പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​രു​ന്ന​വ​രു​ടെ മ​മ്മി​ക​ളാ​ണ് എന്നാണ് ക​രു​തു​ന്നത്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ഗ​വേ​ഷ​ക​ര്‍ തയ്യാറെടുപ്പിലാണ്.

You might also like

Leave A Reply

Your email address will not be published.