Times Kerala

വാനില കസ്റ്റാര്‍ഡ് ഉണ്ടാക്കി നോക്കൂ

 
വാനില കസ്റ്റാര്‍ഡ് ഉണ്ടാക്കി നോക്കൂ

കസ്റ്റാര്‍ഡും ഐസ്‌ക്രീമുമെല്ലാം മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഭക്ഷണമാണ്. വാനില കസ്റ്റാര്‍ഡ് ഉണ്ടാക്കണമെങ്കില്‍ ഈ പാചകക്കുറിപ്പു പരീക്ഷിച്ചു നോക്കൂ.

പാല്‍-1 ലിറ്റര്‍ പഞ്ചസാര-2കപ്പ് വിപ് ക്രീം-1 കപ്പ് ബ്രെഡ്-6 കഷ്ണം മുട്ട-2 വാനില എസന്‍സ്-1 ടേബിള്‍ സ്പൂണ്‍ കസ്റ്റാര്‍ഡ് പൗഡര്‍-4-5 ടേബിള്‍സ്പൂണ്‍ പാല്‍ ഒരു പാത്രത്തിലൊഴിച്ച് ഇതിലേക്ക് പഞ്ചസാരയും ക്രീമും ചേര്‍ത്തിളക്കുക. ബ്രെഡിന്റെ ബ്രൗണ്‍ ഭാഗം മുറിച്ചു കളഞ്ഞ് വെളുത്ത ഭാഗം പാലില്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് മുട്ട അടിച്ചു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഈ കൂട്ട് ഗ്യാസില്‍ വച്ച് നല്ലപോലെ ഇളക്കണം. മുട്ടയുടെ മണം പോകുന്ന വരെ ഇളക്കുക. ഇതിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ക്കുക. വാനില കസ്റ്റാര്‍ഡ് പൗഡറെങ്കില്‍ പിന്നീട് വാനില എസന്‍സ് ചേര്‍ക്കേണ്ട. പ്രത്യേക രുചിയില്ലാത്ത കസ്റ്റാര്‍ഡ് പൗഡറാണെങ്കില്‍ വാനില എസന്‍സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ചെറുതായി കുറുകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.

Related Topics

Share this story