Times Kerala

താ​മ​രശേരി ചു​ര​ത്തി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

 

വ​യ​നാ​ട്: താ​മ​ര​ശേരി ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു വ​രെ​യാ​ണു വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം.

ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മ​ണ്ണി​ടി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ആം​ബു​ല​ൻ​സ്, ആ​ശു​പ​ത്രി, എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു

Related Topics

Share this story