WEB TEAM
ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് വത്തിക്കാൻ. ഇറ്റലിയിലെ റോമിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്ര നഗര-രാജ്യമാണ് വത്തിക്കാൻ സിറ്റി. 2024 ലെ കണക്കുകൾ പ്രകാരം 882 മനുഷ്യരാണ് ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നത്.
2. ടുവാലു
ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ടുവാലു. ഓസ്ട്രേലിയക്കും ഹവായിക്കും മധ്യേ, വെറും 26 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഒൻപത് ചെറു കൊറൽ ദ്വീപുകളുടെയും തടാകങ്ങളുടെയും കൂട്ടായ്മയാണ്. പന്ത്രണ്ടായിരത്തിൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ.
3. നൗറു
മൈക്രോനേഷ്യയിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് നൗറു. 21 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യമാണ്. അകെ മൊത്തം 12000 ത്തോളം മനുഷ്യരാണ് ഇവിടെ പറക്കുന്നത്.
4. പലയു
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പലാവു, 500-ലധികം ദ്വീപുകൾ ചേർന്ന ഒരു ദ്വീപ് രാജ്യമാണ്. ഏകദേശം 18,000 ജനസംഖ്യയുള്ള ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ പറുദീസയാണ്. സമുദ്ര സംരക്ഷണത്തിന് ലോകത്തിന് മാതൃകയായി മാറിയ രാജ്യം കൂടിയാണ് പലയു.
5. സാൻ മറിനോ
ഇറ്റലിയിലെ വടക്കൻ ഭാഗത്താണ് സാൻ മറിനോ സ്ഥിതി ചെയ്യുന്നത്. സാൻ മറിനോ പൂർണ്ണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട ചെറു രാജ്യമാണ്. വത്തിക്കാൻ സിറ്റി, മൊണാക്കോ എന്നിവയ്ക്ക് ശേഷം യൂറോപ്പിലെ മൂന്നാമത്തെ ചെറിയ രാജ്യവും, ലോകത്തിലെ അഞ്ചാമത്തെ ചെറിയ രാജ്യവുമാണിത്. 33,977 മാണ് സാൻ മറിനോയുടെ ജനസംഖ്യ.