WEB TEAM
അടൂർ ഗോപാലകൃഷ്ണൻ
മലയാള സിനിമയുടെ നാഴികക്കല്ല് 'സ്വയംവരം,' 1972 ൽ അടൂർ ഗോപാലകൃഷ്ണൻ എന്ന നവാഗത സംവിധായക വിസ്മയത്തിന്റെ മന്ത്രങ്ങൾ ചാലിച്ച് നിർമ്മിച്ച സിനിമ. മലയാള സിനിമയ്ക്ക് പുത്തൻ ശൈലിയും രീതിയും സംഭാവന നൽകി അടൂരിന്റെ സ്വയംവരം.
റോഷൻ ആൻഡ്രൂസ്
ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ് ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗതൻ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പിറന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമ.
രാജീവ് രവി
ടാക്സി ഡ്രൈവറായ റസൂലിന്റേയും സെയിത്സ് ഗേളായ വൈപ്പിൻ കാരി അന്നയുടേയും പ്രണയമാണ് രാജീവ് രവിയുടെ ആദ്യ സിനിമയായ അന്നയും റസൂലും (2013). മതം ആർക്കും അത്ര വേഗം മറികടക്കാനാവാത്ത മതിലാണ് അത് രാജീവ് രവി ഓരോ രംഗങ്ങളിലൂടെയും വ്യക്തമാകുന്നു
ദിലീഷ് പോത്തൻ
അസോസിയേറ്റ് ഡയറക്ടറായാണ് ദിലീഷ് പോത്തൻ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. ഒരു സാധാരണക്കാരന്റ പ്രതികാര കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരമായിരുന്നു ദിലീഷ് പോത്തന്റെ സംവിധായക അരങ്ങേറ്റമായ ഈ സിനിമ. ഇന്ന് മലയാളത്തിലെ റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.
ഖാലിദ് റഹ്മാൻ
നവാഗതാനായ ഖാലിദ് റഹ്മാൻ ഒരുക്കിയ ഒരു ഫീൽ ഗുഡ് സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടാൻ ഖാലിദിന് സാധിച്ചു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നവാഗത സംവിധായകൻ എന്ന ബഹുമതികൾ ഖാലിദ് റഹ്മാനെ തേടിയെത്തി.
മധു സി. നാരായണൻ - കുമ്പളങ്ങി നൈറ്റ്‌സ്
നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് 2019 ൽ പുറത്തിറങ്ങിയപ്പോൾ, അത് ആധുനിക മലയാള സിനിമയുടെ മുഖമുദ്ര തന്നെ മാറ്റി മറിച്ചു. ഒരേ സമയം ഹൃദയസ്പർശിയും പ്രേക്ഷക്കരിൽ യാഥാർത്ഥ്യബോധം ഉണർത്തിയതുമായിരുന്നു ഈ സിനിമ.