WEB TEAM
വിസ്പറിംഗ് കോറിഡോഴ്‌സ്
കൊറിയൻ ഹൊറർ സിനിമകൾക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടി കൊടുക്കുന്ന തുടക്കക്കാരൻ എന്ന് വിശേഷിപ്പിക്കുവാൻ കഴിയും വിസ്പറിംഗ് കോറിഡോഴ്‌സ് എന്ന ഈ ത്രില്ലർ സിനിമയെ. പാർക്ക് കി-ഹ്യുങ് സംവിധാനം ചെയ്ത 1998 ൽ പുറത്തിറങ്ങിയ ഈ സിനിമ ഹൊറർ സിനിമകളുടെ മുഖമുദ്രയെ തന്നെ മാറ്റിമറിച്ചു.
എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്‌സ്
കിം ജീ-വൂൺ സംവിധാനം ചെയ്ത 2003 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സ്. അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ട കൊറിയൻ സിനിമ എന്ന ഖ്യാതി എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്‌സിന് സ്വന്തമാണ്.തർസ്റ്റ്
തർസ്റ്റ്
പാർക്ക് ചാൻ-വൂക്ക് സംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് തർസ്റ്റ്. ഒരു നിഗൂഢ രോഗത്തിന് പരിഹാരം കണ്ടെത്തുന്നതിനായി സന്നദ്ധത പ്രകടിപ്പിക്കുന്ന സാങ്-ഹെയോൺ എന്ന കത്തോലിക്കാ പുരോഹിതന്റെ കഥയാണ് സിനിമ.
ദി വെയ്‌ലിംഗ്
തുടക്കം മുതൽ ഒടുക്കം വരെ കാണികളെ മുൾമുനയിൽ നിർത്തിയ സിനിമ ദി വെയ്‌ലിംഗ്. നാ ഹോങ്-ജിൻ എന്ന സംവിധായകന്റെ മാസമാരികത വരച്ചുകാട്ടുന്നതാണ് സിനിമയുടെ ഓരോ രംഗങ്ങളും.
ഗോനിജാം: ഹോണ്ടഡ് അസൈലം
ജംഗ് ബം-ഷികിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ കൾട്ട് ഹിറ്റാണ് ഗോനിജാം: ഹോണ്ടഡ് അസൈലം. ഗോപ്രോ ക്യാമറകൾ, ഹാൻഡ്‌ഹെൽഡ് ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ കൊണ്ട് പകർത്തിയെടുത്തതാണ് സിനിമയുടെ ഓരോ രംഗവും.