| ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. വണ്ണം കൂടുന്നത് പലപ്പോഴും ആരോഗ്യത്തിനും പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാം. ഹൃദ്രോഗം പോലെയുള്ള ജീവന് പോലും ഭീഷണിയാകുന്ന രോഗങ്ങളുടെ അടിസ്ഥാന കാരണം ഒരുപക്ഷെ അമിതവണ്ണമാകാറുണ്ട്. ചിലർക്കെങ്കിലും വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാൻ അൽപ്പം മടി കാണും. ഇത്തരക്കാർക്ക് വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.