എംപുരാന്റെ ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി, എന്നും താങ്കളുടെ ആരാധകന്‍- പൃഥ്വിരാജ്

WEB TEAM

മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമായ എംപുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എംപുരാന്റെ ഒരോ അപ്‌ഡേറ്റുകളും നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ട താരത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മറ്റാരുമല്ല സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് ആണത്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രജിനികാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം സഹിതം പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്.

'എംപുരാന്റെ ട്രെയിലര്‍ കണ്ട ആദ്യ വ്യക്തി.... ട്രെയ്‌ലര്‍ കണ്ട ശേഷം താങ്കള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എന്നും ഓര്‍ത്തുവെയ്ക്കും. ഇത് എനിക്ക് വളരെ വലിയ കാര്യമാണ്.എന്നും താങ്കളുടെ ആരാധകന്‍'... പൃഥ്വിരാജ് കുറിച്ചു.രജിനികാന്ത് പൃഥ്വിരാജിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.