കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ | The leaves burn fat and help in weight loss

News Team

ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില ചവച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിൽ സസ്യ സംയുക്തങ്ങളും പോഷകങ്ങളും ധാരാളം ഉണ്ട്.

പൊണ്ണത്തടി കുറയ്ക്കാൻ‍ സഹായിക്കുന്ന ആൽക്കലോയ്ഡുമുണ്ട് കറിവേപ്പിലയിൽ. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതു കൂടാതെ, പ്രമേഹ ചികിത്സയ്ക്കും രക്തം ശുദ്ധമാക്കാനും കറിവേപ്പില ഉപയോഗിക്കാം.

ഇറ്റാലിയൻ ഭക്ഷണരുചികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഒറിഗാനോ. ബയോ ആക്ടീവ് സംയുക്തങ്ങളായ പോളിഫിനോളുകളും ഫ്ലവനോയ്ഡുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം മലബന്ധം അകറ്റാനും ഇത് സഹായിക്കും.

വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മല്ലിയില ശരീരഭാരം നിയന്ത്രിക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും സഹായിക്കും. മഗ്നീഷ്യം, വൈറ്റമിൻ ബി, ഫോളിക് ആസിഡ് ഇവ ധാരാളം അടങ്ങിയ മല്ലിയില ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ശരീരത്തിലെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, വാട്ടർ വെയ്റ്റ് ഇവ നിയന്ത്രിക്കുന്നു. പാഴ്സ്‌ലി ഇലയിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നു.

സാലഡിൽ ചേർത്തും ഗ്രീൻ ചട്നി ആക്കിയും മല്ലിയില ഉപയോഗിക്കാം. മല്ലിയിലയിലടങ്ങിയ ക്യൂവർസെറ്റിൻ എന്ന പ്രധാന വസ്തുവാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

Next Story