WEB TEAM
ബോട്സ്വാന
ലോകത്തിലെ ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം ബോട്സ്വാനയാണ്. 2021 ലെ കണക്കുകൾ പ്രകാരം ഒന്നരലക്ഷത്തോളം ആനകളാണ് ഇവിടെയുള്ളത്. ചോബ് ദേശീയോദ്യാനത്തിലാണ് ഏറ്റവും കൂടുതൽ ആനകൾ ഉള്ളത്.
സിംബാബ്‌വേ
സിംബാബ്‌വേയിൽ നിലവിൽ ഏകദേശം 83,000 മുതൽ 1,00,000 വരെ ആനകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സിംബാബ്‌വേയുടെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഹ്വാംഗെ നാഷണൽ പാർക്കിൽ മാത്രം ഏകദേശം 45,000-ത്തിലധികം ആനകൾ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്.
ടാൻസാനിയ
ടാൻസാനിയയിൽ 60,000 ആനകളുണ്ടെന്നാണ് കരുതുന്നത്. സെലൂസ്-മിക്കുമി, സെറെൻഗെറ്റി എന്നിവിടങ്ങളിലാണ് ആനകൾ ഏറ്റവും അധികമുള്ളത്.
കെനിയ
കെനിയയിൽ നിലവിൽ ഏകദേശം 36,280 ആനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ത്സാവോ, അംബോസെലി പോലുള്ള വിശാലമായ ദേശീയോദ്യാനങ്ങൾ ഈ ആനക്കൂട്ടങ്ങൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നു.
ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിൽ 44,000 ആനകളുണ്ട് എന്നാണ് കണക്ക്. ഈ ആനകളിൽ ഭൂരിഭാഗവും, ഏകദേശം 30,000 എണ്ണം, ലോകപ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിലാണ് കാണപ്പെടുന്നത്.