ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കാൻ സ്ട്രോബറി! Strawberries to destroy cancer cells

News Team

ദഹനത്തിന് ഉത്തമം ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടത്താന്‍ സഹായിക്കുന്ന ഒന്നാണ് സ്ട്രോബറി. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടും സ്ട്രോബറിക്ക് ദഹനത്തിന് ഉത്തമമാണ്.

ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കാൻ ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമായ സ്ട്രോബറിക്കുണ്ട്. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കാൻ രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

തലമുടിയുടെ വളര്‍ച്ചയ്ക്ക് നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍‌ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

Next Story