പുരുഷസൗന്ദര്യ സംരക്ഷണം ഇതാ ചില കൂൾ ടിപ്സ് | Mens skin care tips

News Team

സൗന്ദര്യ സംരക്ഷണമെന്നാൽ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണോ? അല്ലേയല്ല. അതൊക്കെ പഴങ്കഥ. ഇന്ന് സ്ത്രീകളെപ്പോലെ തന്നെ ചർമ്മ സംരക്ഷണത്തിലും വിവിധ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിലും പുരുഷന്മാരും അതീവ ശ്രദ്ധാലുക്കളാണ്.

തണുത്ത വെള്ളത്തിൽ മുഖം കഴുകുക ഇടയ്ക്കിടക്ക് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. പുറത്തു പോയി ജോലി ചെയ്യുന്നവരാണെങ്കിൽ ദിവസത്തിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ തടയാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് സഹായിക്കും. കൂടാതെ വിയർപ്പും മറ്റ് അഴുക്കും അടിഞ്ഞു കൂടി മുഖത്തെ സുഷിരങ്ങൾ അടയാതിരിക്കുന്നതിനും തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മതി.

മുഖം സ്ക്രബ്ബ്‌ ചെയ്യാം മുഖത്തെ ബ്ലാക്ക് ഹെഡ്‍സും വൈറ്റ് ഹെഡ്സും പല പുരുഷന്മാരും കാര്യമായെടുക്കാറില്ല.  ഇതിനായി ഏതെങ്കിലുമൊരു സ്ക്രബർ ഉപയോഗിച്ച്‌ മൂക്കിന്റെ ഇരുഭാഗത്തും കീഴ്ത്താടിയിലുമൊക്കെയുള്ള വൈറ്റ്‌ ഹെഡ്സും ബ്ലാക്ക് ഹെഡ്‍സും നീക്കം ചെയ്യണം. പപ്പായ, ഓറഞ്ച്, തക്കാളി എന്നിവയിലേതെങ്കിലും ഒന്നുപയോഗിച്ച് മുഖം സ്ക്രബ്ബ്‌ ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.

മോയ്‌സ്ചുറൈസറും സണ്‍സ്‌ക്രീനും ശീലമാക്കുക വരണ്ട ചർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഏതെങ്കിലും നല്ല മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖമുള്പ്പടെയുള്ള ശരീരഭാഗങ്ങളിൽ മോയ്‌സ്ചുറൈസർ പുരട്ടുന്നത് നല്ലതാണ്. വെയിലത്തു പോകുന്നവരാണെങ്കിൽ സണ്‍സ്‌ക്രീന്‍ നിർബന്ധമായും ഉപയോഗിക്കണം. പുറത്തു പോകുന്നതിന് ഏകദേശം 20 മിനിട്ട് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. കുറഞ്ഞത് SPF 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക.

Next Story