ഈ ആഹാരങ്ങള്‍ കഴിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ | Lower your blood sugar by eating these foods

News Team

മഞ്ഞളും നെല്ലിക്കയും പല ഔഷധസസ്യങ്ങള്‍ക്കും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ട്. നെല്ലിക്കയും മഞ്ഞളും അത്തരത്തിലുള്ള ഔഷധങ്ങളാണ്. കേരളത്തില്‍ ഇവ രണ്ടും സുലഭമായി ലഭിക്കും. 2:1 എന്ന അനുപാതത്തില്‍ നെല്ലിക്കയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഈ ആഹാരങ്ങള്‍ കഴിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ

മാവില പ്രമേഹം ഭേദമാക്കുന്ന മറ്റൊരു സസ്യമാണ് മാവില. ഇതും രക്തത്തിലെ പഞ്ചസാരയെ എരിച്ച്‌ കളയും. മാവില എങ്ങനെ പ്രമേഹം മാറാന്‍ സഹായിക്കുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ.

പാവയ്ക്ക പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിന്‍, കരാന്റ്റിന്‍, പോളിപെപ്പ്‌റ്റൈഡ് പി എന്നിവ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്‌കെലറ്റല്‍ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു.

വെണ്ടയ്ക്ക ശരീരത്തിനാവശ്യമായ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. .

ഉലുവ പ്രമേഹം ഭേദമാകാന്‍ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞതുമാണ്. പ്രമേഹരോഗികള്‍ ഉലുവയിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് ഏറെ നല്ലതാണ്. .

ബദാം പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്‌നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.  .

Next Story