WEB TEAM
കിവിയിൽ 154 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ, വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
കിവിപ്പഴത്തിൽ സെറോടോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടൽ, വൻകുടൽ എന്നിവയിലെ അർബുദങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
കിവിയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുകയും ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ സഹായിക്കുകയും ചെയ്യുന്നു.