ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാം

WEB TEAM

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്. ആരോഗ്യകരമല്ലാത്ത ഭക്ഷണം ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. പ്രാതലില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു…

പ്രാതലില്‍ ഏതെങ്കിലും ജ്യൂസ് ഉള്‍പ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി മുതല്‍ അത് വേണ്ട. പ്രാതലില്‍ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും. ചില ജ്യൂസുകളില്‍ പഞ്ചസാരയോ ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പോ അളവ് വളരെ കൂടുതലായിരിക്കും. അത് രക്തസമ്മര്‍ദ്ദം കൂട്ടുകയും ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

റിഫൈന്‍ഡ് ഫ്‌ലോര്‍, ഷുഗര്‍ എന്നിവ ധാരാളം ഉള്ള ഇവ ഒരിക്കലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. പാന്‍കേക്ക് സിറപ്പില്‍ കൂടിയ അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ് അടങ്ങിയിട്ടുണ്ട്. ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതൊടൊപ്പം ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനും കാരണമാകും.

മധുരം ചേര്‍ത്ത ഫാറ്റ് ഫ്രീ ആയ ഫ്രൂട്ട് യോഗര്‍ട്ട് ഒരിക്കലും പ്രാതല്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. കൃത്രിമമധുരം ആണ് ഇവയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.