മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാൻ ഇലക്കറികള്‍ | Leafy greens to increase muscle strength

News Team

കണ്ണിൻ്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍.

അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു.

നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍. പലതരത്തിലും പലരുചിയിലും ഇവ പാകം ചെയ്തും അല്ലാതെയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

| ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ
Next Story