| പാല്‍ ഉല്‍പന്നങ്ങള്‍
പാല്‍ ഉല്‍പന്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പാല്‍, തൈര്, മോര്, പനീര്‍ എന്നിവയെല്ലാം ആണ്. പലലരും ഇത് നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയുമായിരിക്കും. പാല്‍ തന്നെ ഇന്ന് പലതരത്തിലുള്ള പാല്‍ ലഭ്യമണ്. അതുപോലെ, ചീസ് തന്നെ പല പേരില്‍ പലതരം രുചിയില്‍ നമ്മള്‍ക്ക് ലഭിക്കുന്നുണ്ട്.
ചീസ് മാത്രമല്ല, വെണ്ണ, നെയ്യ് എന്നിവയെല്ലാം പാല്‍ ഉല്‍പന്നങ്ങളാണ്. അവയും വ്യത്യസ്ത രുചിയില്‍ നമ്മള്‍ക്ക് മുന്‍പില്‍ എത്തുന്നു. പക്ഷേ, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച് പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ പലര്‍ക്കും അലര്‍ജി വരാറുണ്ട്. ചിലര്‍ക്ക് തൈര് അമിതമായി കഴിച്ചാല്‍ തുമ്മല്‍, കഫക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ വരാം.