WEB TEAM
ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ബീന്‍സ്. പ്രോട്ടീന്‍റെയും ഇരുമ്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കലവറയാണ് ബീന്‍സ്. പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്ന് 7.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.
അരിയുടെയും ചപ്പാത്തിയുടെയും കൂടെ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പൊട്ടുകടല. പൊട്ടുകടലയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെ കൂടുതലുമാണെന്നതാണ്.
പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്.
ഒരൗണ്‍സ് പാല്‍ക്കട്ടിയില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്‍ക്കട്ടിയില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്‍കുന്നു.
കടലമാവ് ധാന്യം പോലെ ഉപയോഗിക്കാവുന്ന പ്രോട്ടീന്‍ കലവറയായ ഭക്ഷ്യവസ്തുവാണ്. അതിനാല്‍ സസ്യഭുക്കുകള്‍ക്ക് സ്വീകരിക്കാവുന്ന ഒരു നല്ല ആരോഗ്യ മാതൃകയാണിത്. പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍.
മുട്ട അലര്‍ജിയുള്ളവർക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ചിക്കന്‍. പാചകം ചെയ്ത അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് പറയുന്നത്.