ഓർമ്മശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം | Know the foods that boost memory
News Team
മത്സ്യം
മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്.
കശുവണ്ടി
കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാൽ അവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.
ഡാര്‍ക്ക് ചോക്കളേറ്റ്
ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും വ്യായാമവും ശീലമാക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.