ചീസ് ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടോ? ആരോഗ്യഗുണങ്ങൾ അറിയാം

WEB TEAM

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുളള പ്രത്യേക കഴിവ് ചീസിന് ഉണ്ട്. ഇവയിൽ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയതിനാൽ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

കാൽസ്യത്തിന്റെ സമ്പന്ന ഉറവിടമാണ് ചീസ്. മിതമായ അളവിൽ ചീസ് കഴിക്കുന്നത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍, ചീസ് മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്.

പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.