നാരങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം | Know about the health benefits of lemon

News Team

ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.

വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങ. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ച് കുടിക്കുന്നത് നല്ലതാണ്.

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളില്‍ പറയുന്നു. തലമുടി സംരക്ഷണത്തിനും നാരങ്ങ സഹായിക്കും. നാരങ്ങാനീര് ശിരോചർമ്മത്തിൽ പുരട്ടുന്നത് താരൻ, മുടി കൊഴിച്ചിൽ എന്നിവയെ തടയാന്‍ സഹായിക്കും.

നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും.

പല്ലിൻ്റെ മഞ്ഞനിറത്തെ തടയാന്‍ നാരങ്ങ സഹായിക്കും. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരെ പ്രകൃതിദത്തമായി പോരാടാനും നാരങ്ങ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റിലേയ്ക്ക് നാരങ്ങാനീര് കൂടി ചേർത്ത് പല്ല് തേയ്ക്കാം.

| 0218
Next Story