പ്രമേഹമുള്ളവർ കശുവണ്ടി കഴിക്കുന്നത് കുഴപ്പമുണ്ടോ? | Is it safe for people with diabetes to eat cashews?

News Team

കശുവണ്ടി പ്രമേഹകാർക്ക് കഴിക്കാൻ പറ്റിയൊരു മികച്ച ഭക്ഷണമാണ്. ആരോ ഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി. ദീ‍ർഘനേരം വയർ നിറഞ്ഞിരിക്കാനും കശുവണ്ടി സഹായിക്കാറുണ്ട്.

ധാരാളം പോഷക ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് കശുവണ്ടി. കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

സമീപ കാലത്ത് നടത്തിയ ചില പഠനങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കശുവണ്ടിയ്ക്ക് കഴിയുമെന്നും പറയപ്പെടുന്നു. വൈറ്റമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സും ഇതിൽ വളരെ കുറവാണ്. അതുകൊണ്ട് ധൈര്യമായി ഇത് കഴിക്കാവുന്നതാണ്.

സമീകൃതാഹാരത്തിൽ കശുവണ്ടി ചേർക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനോ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാനുമൊക്കെ സഹായിക്കാറുണ്ട്.

മത്തങ്ങ കുരുവിൻ്റെ ഗുണങ്ങൾ അറിയാമോ ?

Next Story