"ധൈര്യമുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ";മോഹൻലാലിനെ ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് മോദി

WEB TEAM

അമിത വണ്ണത്തിനെതിരെയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികളെ ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്തത്.

ചലഞ്ചിലൂടെ എണ്ണ ഉപഭോഗം 10 % കുറയ്ക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ മേഖലകളിൽ പ്രശസ്തരായ പത്ത് വ്യക്തികളെ തിരഞ്ഞെടുത്ത് അവരെയാണ് മോദി ചലഞ്ച് ചെയ്തത്.

'അമിത വണ്ണത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം പ്രചരിപ്പിക്കാനും ഞാൻ ഇവരെ നാമനിർദേശം ചെയ്യുകയാണ്.

ഇവർ ഓരോരുത്തരും പത്ത് ആളുകളെ വീതം നോമിനേറ്റ് ചെയ്ത് പരിപാടി വ്യാപിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു' - മോദി എക്‌സിൽ കുറിച്ചു.

ആനന്ദ് മഹീന്ദ്ര, ദിനേശ് ലാൽ യാദവ്, മനു ഭാകർ, മീരാഭായ് ചാനു, മോഹൻ ലാൽ, നന്ദൻ നിലേകനി, ഒമർ അബ്‌ദുള്ള, മാധവൻ, ശ്രേയാ ഘോഷാൽ, സുധ മൂർത്തി എന്നിവരെയാണ് പ്രധാനമന്ത്രി ചലഞ്ചിനായി നാമനി‌ർദേശം ചെയ്തത്.