ഉപ്പൂറ്റി വിണ്ടുകീറല്‍ മാറ്റാന്‍ ഇതാ നാടന്‍ വഴികള്‍ | home remedies for cracked heels

News Team

പഴം ഉപയോഗിക്കുന്നത് നല്ലതാണ്  പഴത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ബി6, അതുപോലെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുകയും ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുകയും ചെയ്യും. പഴം നാച്വറല്‍ മോയ്‌സ്ച്വറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ചര്‍മ്മം വരണ്ട് പോകാതെ സംരക്ഷിക്കും.

ഇത് ഉപയോഗിക്കേണ്ട വിധം:  രണ്ട് പഴുത്ത പഴം എടുക്കുക. ഇവ നന്നായി ഉടച്ച് സ്മൂത്ത് പേസ്റ്റ് തയ്യാറാക്കാം. പഴുക്കാത്ത പഴത്തില്‍ അസിഡ് കണ്ടന്റ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് ചര്‍മ്മത്തിന് നല്ലതല്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന പേയ്സ്റ്റ് കാല്‍ വിണ്ടുകീറിയിരിക്കുന്ന സ്ഥലത്ത് നന്നായി പുരട്ടാവുന്നതാണ്. ഒരു 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ രണ്ടാഴ്ച്ചയോളം അടുപ്പിച്ച് കിടക്കുന്നതിന് മുന്‍പ് ചെയ്താല്‍ നല്ല ഫലം ലഭിക്കുന്നതായിരിക്കും.

തേന്‍ വളരെ നാച്വറല്‍ ആന്റിസെപ്റ്റിക് ആണ് തേന്‍. അതിനാല്‍ തന്നെ കാലിലെ വിള്ളല്‍ മാറ്റിയെടുക്കാനുള്ള ശേഷി തേനിന് ഉണ്ട്. തേന്‍ ചര്‍മ്മത്തെ നല്ലപോലെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും ഇത് ചര്‍മ്മം വരണ്ട് പോകാതെ സംരക്ഷിക്കുന്നതിനും സഹായിക്കും.

ഉപയോഗിക്കേണ്ട വിധം:  ഒരു കപ്പ് തേന്‍ എടുക്കുക. ഇതിലേയ്ക്ക് ചൂടുവെള്ളം ഒഴിച്ച് മിക്‌സ് ചെയ്ത് എടുക്കണം. ഇത് ഉപയോഗിച്ച് കാല് കഴുകുകയും മുക്കി വയ്ക്കുകയും ചെയ്യാം. 20 മിനിറ്റ് മസാജ് ചെയ്ത് കൊടുത്ത് ഉണക്കി തുടക്കാവുന്നതാണ്.ഇത് ദിവസേന ചെയ്യുന്നത് നല്ലതാണ്.

വെജിറ്റബിള്‍ ഓയില്‍  ഉപയോഗിക്കുന്നത് വിള്ളല്‍ മാറ്റിയെടുക്കാന്‍ സഹായിക്കും. ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

ഉപയോഗിക്കേണ്ട വിധം:  രണ്ട് ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ എടുക്കുക. കാല്‍ നന്നായി കഴുകി തുടച്ച് വൃത്തിയാക്കി വെക്കണം. അതിനുശേഷം വെജിറ്റബിള്‍ ഓയില്‍ പുരട്ടണം. കാലിലെ എല്ലാ ഭാഗത്തും പുരട്ടാന്‍ മറക്കരുത്. അതിനുശേഷം സോക്‌സ് ഇട്ട് രാത്രിയില്‍ കിടക്കണം. ഇത് ദിവസേന ചെയ്യുന്നതിലൂടെ കാലിലെ വിള്ളല്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

പെട്രോളിയം ജെല്ലിയും നാരങ്ങ നീരും നാരങ്ങാനീരില്‍ ആസിഡ് കണ്ടന്റ് ഉണ്ട്. ഇതിന് കൂടുതല്‍ മോയ്‌സ്ച്വര്‍ കണ്ടന്റ് ലഭിക്കുന്നതിനായി പെട്രോളിയം ജെല്ലി ചേര്‍ക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ഡ്രൈനെസ്സ് മാറ്റി വിള്ളല്‍ മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം:  ഒരു ടീസ്പൂണ്‍ പെട്രോളിയം ജെല്ലി എടുക്കുക. ഇതിലേയ്ക്ക് നാലോ അഞ്ചോ തുള്ളി നാരങ്ങാനീര് ചേര്‍ക്കണം. കാല് ചൂടുവെള്ളത്തില്‍ മുക്കി വെച്ച് ക്ലീന്‍ ആക്കിയതിന് ശേഷം ഇത് പുരട്ടണം. അതിനുശേഷം സോക്‌സ് ഉപയോഗിച്ച് കാല്‍ കവര്‍ചെയ്ത് രാത്രിയില്‍ കിടക്കുക. പിറ്റേന്ന് കഴുകി കളയാവുന്നതാണ്.

Next Story