എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഈ പാനീയങ്ങള്‍ കുടിക്കാം

WEB TEAM

ഓറഞ്ച് ജ്യൂസ്: വൈറ്റമിന്‍-സിയുടെ മികച്ച സ്രോതസാണ് ഓറഞ്ച്. അതുപോലെ തന്നെ വൈറ്റമിന്‍-ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു.

മഷ്‌റൂം സൂപ്പ്: സൂര്യപ്രകാശമേറ്റ് വളരുന്ന ഒന്ന് എന്ന നിലയില്‍ വൈറ്റമിന്‍- ഡിയുടെ നല്ലൊരു സ്രോതസാണ് കൂണ്‍. അതിനാല്‍ തന്നെ മഷ്‌റൂം സൂപ്പ് പതിവായി കഴിക്കുന്നത് എല്ലുബലം കൂട്ടാന്‍ സഹായകമാണ്.

പശുവിന്‍ പാല്‍: മിക്ക വീടുകളിലും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍- ഡിയും കാത്സ്യവും എല്ലുബലം കൂട്ടാന്‍ സഹായിക്കുന്നു.

യോഗര്‍ട്ട് ചേര്‍ത്ത പാനീയങ്ങള്‍: യോഗര്‍ട്ട് അതവാ പുളിയില്ലാത്ത കട്ടത്തൈര് വൈറ്റമിന്‍-ഡി, കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാലെല്ലാം സമ്പന്നമാണ്. ലസ്സി പോലുള്ള പാനീയങ്ങളാണ് പ്രധാനമായും ഇക്കൂട്ടത്തിലുള്‍പ്പെടുന്നത്.