​ധൈര്യമായി റെഡ് വൈൻ കുടിച്ചോളൂ, ഗുണങ്ങൾ പലതുണ്ട് | health benefits of drinking red wine

News Team

| റെഡ് വൈൻ നൽകും ആരോഗ്യം ആൽക്കഹോളിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും മിതമായ അളവിൽ കഴിക്കുമ്പോൾ, അത് ഒരാളുടെ ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നതിന് വഴിയൊരുക്കുന്നുണ്ട്. റെഡ് വൈൻ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന നല്ല ഗുണങ്ങൾ എന്തെല്ലാമെന്നറിയാം.

| ​കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു  റെഡ് വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. യുണൈറ്റഡ് കിംഗ്ഡം ഓഫ് നാഷണൽ ഹെൽത്ത് സർവീസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വീഞ്ഞിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളിലെ പേശികളുടെ അപാചയത്തെ തടഞ്ഞു തടഞ്ഞു നിർത്താൻ വഴിയൊരുക്കുമെന്ന് കണ്ടെത്തി.

| ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വൈനിന് കഴിയും. വൈനിലെ റെസ്വെറട്രോൾ സംയുക്തം ഹൃദയയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനങ്ങളിൽ നിന്നും കണ്ടെത്തി. ഓർമശക്തി മെച്ചപ്പെടുത്തുന്നു: മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗത്തിൻ്റെ സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ അഭിപ്രായപ്പെടുന്നു.

| ആരോഗ്യകരമായ ചർമ്മസ്ഥിതി വൈനിൽ ശരീരത്തിന് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനു മുകളിൽ പ്രയോഗിക്കുന്നത് വഴി മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രതിരോധിക്കാൻ കഴിയും. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിലെ കേടുപാടുകൾ നീക്കി പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.

| വിഷാദരോഗ സാധ്യത കുറയ്ക്കുന്നു മിതമായ അളവിൽ വീഞ്ഞ് കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കാൻ സഹായകമായി മാറുമെന്ന് പറഞ്ഞാൽ ആർക്കും എതിരു പറയാനാവില്ല. നിരവധി പഠനങ്ങൾ ഇതിൻ്റെ സാധ്യതകളെ തെളിയിക്കുന്നുണ്ട്. ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഇതിനനുസൃതമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Next Story