തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍ | Headache

News Team

ഒന്ന് :- ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കും. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്.

രണ്ട് :- ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

മൂന്ന് :- ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം.

നാല് :- യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം.

| ഹൃദയ  സംരക്ഷണത്തിന് ‘കടച്ചക്ക’
Next Story