കുട്ടികളിലെ ബുദ്ധിശക്തിയ്ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുത്തുനോക്കൂ | Give these foods a boost to your child's intelligence

News Team

കോര (Salmon) മത്സ്യം) കോര അഥവാ സാല്‍മണിനെപ്പോലെ ഒമേഗ3ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും. എഡിഎച്ച്ഡി ബാധിച്ച കുട്ടികളില്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഒമേഗ3ഫാറ്റി ആസിഡിനാകും.

മുട്ട അയണ്‍, പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, ഡി, ഇ, ബി 12 ന്റെ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

പീനട്ട് ബട്ടര്‍ നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ് പീനട്ട് ബട്ടര്‍. വൈറ്റമിന്‍ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊര്‍ജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്.

മുഴുധാന്യങ്ങള്‍ ഗ്ലൂക്കോസും ബി വൈറ്റമിനുകളും എല്ലാം അടങ്ങിയവയാണ് മുഴുധാന്യങ്ങളും സെറീയല്‍സും (cereals). ഇവയില്‍ ഗ്ലൂക്കോസും ഉണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്ന ഇവ കുട്ടികളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം.

ബെറിപ്പഴങ്ങള്‍ വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങള്‍. കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകള്‍ ഇവയുടെ കുരുവിലുണ്ട്.

NeXT

Next Story